തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. വീരണകാവ് വില്ലേജിൽ ആനകോട് കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (28) ആണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2023 ജൂൺ രണ്ടിനാണ് പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശികളായ പ്രഭാകരൻ്റെയും ഷൈലജയുടെയും മകൾ സോന (23) ആണ് തൂങ്ങിമരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രമേ ആയിരുന്നുള്ളൂ. കാട്ടാക്കട പോലീസ് അന്ന് അസ്വഭാവിക ഭരണത്തിന് കേസെടുത്തിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് അന്നത്തെ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.


ALSO READ: പുതുച്ചേരിയില്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കൈയും കാലും കെട്ടിയ നിലയിൽ മൃതദേഹം ഓടയില്‍


എന്നാൽ അന്ന് പോലീസ് വിപിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്തിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ഓട്ടോ ഡ്രൈവറായ വിപിനും  സോനയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ജൂൺ 19ന് ആണ് വിവാഹിതരായത്. സംഭവദിവസം ഉച്ചക്കും വിരുന്ന് സൽക്കാരത്തിനായി ബന്ധുവീട്ടിലും സോനയുടെ വീട്ടിലും പോയിരുന്നു. അന്ന് രാത്രി പതിനൊന്നരയോടെ വിപിനാണ് കിടപ്പ് മുറിയിൽ സോന തൂങ്ങി നിൽക്കുന്നതായി വീട്ടുകാരെയും അയൽക്കാരെയും അറിയിച്ചത്.


ALSO READ: ഓണ്‍ലൈന്‍ ടാസ്‌കിലൂടെ പണം നേടാം; തൊടുപുഴ സ്വദേശിനിക്ക് നഷ്ടമായത് 6.18 ലക്ഷം, നാല് പേർ അറസ്റ്റിൽ


പോലീസെത്തും മുൻപ് കയർ അറുത്തു മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിപിൻ കിടന്ന അതേ മുറിയിലാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിപ്പോയതിനാൽ അറിഞ്ഞില്ലെന്നാണ് വിപിൻ പോലീസിന് മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയിൽ പോലീസിന് സംശയം ഉണ്ടായിരുന്നു.


മറ്റ് കുടുംബ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഇവർ പറയുന്നത്. വിപിനെ വിശദമായി ചോദ്യം ചെയ്തുവെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. വിപിന്റെ അതേ മൊഴിയാണ് വിപിന്റെ അമ്മയും നൽകിയത്. സോനയെ താഴെയിറക്കി ഒരു മണിക്കൂർ കഴിഞ്ഞാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.