ആലപ്പുഴ: സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് തീകൊളുത്തിയത്. ചേര്‍ത്തലയിലാണ് സംഭവമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ആരതിയെ ശ്യാംജിത്ത് ആക്രമിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആരതിയെ ശ്യാംജിത്ത് വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. 


ALSO READ: പ്രതികൾക്ക് തിരിച്ചടി, ടിപി ചന്ദ്രേശഖരൻ വധക്കേസിൽ ശിക്ഷ ശരിവെച്ച് ഹൈക്കോടതി


താലൂക്ക് ആശുപത്രിയ്ക്ക് പിന്നിലുള്ള മോര്‍ച്ചറി റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജറാണ് ആരതി. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_use


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.