കോഴിക്കോട്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം മഠത്തിൽ മീത്തൽ രവീന്ദ്രൻ (50) ആണ് ഭാര്യ ലേഖയെ (42) കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രതിയെ കൊയിലാണ്ടി സിഐ എൻ സുനിൽ കുമാർ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.


ALSO READ: Crime News: ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ


കൊലപാതക വിവരമറിഞ്ഞ് വീട്ടിൽ എത്തിയ പോലീസ് ലേഖ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായ അന്വേഷണം നടത്തും. ലേഖയുടെ തറവാട്ട് വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.