തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി (33) ആണ് കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്പൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. തിരുവനന്തപുരത്തെ ബാറിലെ ജീവനക്കാരനാണ് മനോജ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും വേർപിരിഞ്ഞ ശേഷം മായത്തുള്ള ഇവരുടെ വീട്ടിൽ മനോജ് മാത്രമാണ് ഉണ്ടായിരുന്നത്. രാജി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. അടുത്ത വീടുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്ക്. മകൾ അച്ഛനൊപ്പവും മകൻ അമ്മയ്ക്ക് ഒപ്പവുമാണ് താമസിച്ചിരുന്നത്.


ALSO READ: പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; കാർ ഓടിച്ച 19കാരൻ പിടിയിൽ
 
മായത്തെ ഗവൺമെന്റ് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു രാജിയെ മനോജ് റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. റോഡിൽ വച്ച് ഇവർ തർക്കിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മനോജ് രാജിയെ ആക്രമിച്ചത്. കത്തികൊണ്ട് മുഖത്തും  നെഞ്ചിലുമാണ് കുത്തിയത്. മൂക്ക് ഛേദിക്കപ്പെട്ട നിലയിലാണ്. കുത്തേറ്റ് രാജി അബോധാവസ്ഥയിലായപ്പോൾ മനോജ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.


ബഹളം കെട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് രാജിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെയ്യാർഡാം പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ കൈക്ക് പരിക്കുപറ്റിയ മനോജിനെ പോലീസ് ചികിത്സയ്ക്ക് വിധേയനാക്കി. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.