Hyderabad: ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പേര്‍ അറസ്റ്റില്‍. ഭാര്യയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട 28കാരനായ ഹേമന്ദ് കുമാറിന്‍റെ ഭാര്യ അവന്തി റെഡ്ഡിയുടെ പിതാവ് ഡി.ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന, അര്‍ച്ചനയുടെ സഹോദരന്‍ യുഗാന്തര്‍ റെഡ്ഡി എന്നിവരുള്‍പ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഡി.ലക്ഷ്മി റെഡ്ഡി, യുഗാന്തര്‍ റെഡ്ഡി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.


ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍


സംഭവത്തില്‍ തന്റെ സഹോദരനും പങ്കുണ്ടെന്ന് അവന്തി ആരോപിക്കുന്നു. സംഭവം ദുരഭിമാന കൊല(Honour Killing)യാണെന്നാണ് പോലീസ് പറയുന്നത്. സെപ്റ്റംബര്‍ 24നാണ് കൊലപാതകം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് അവന്തിയും ഹേമന്ദും വിവാഹിതരായത്.


ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


തുടര്‍ന്ന്, വീട്ടുകാരെ ഒളിച്ച് ഹൈദരാബാദി(Hyderabad)ലെ ഒരു വീട്ടില്‍ ഇരുവരും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇത് അവന്തിയുടെ വീട്ടുകാര്‍ അറിയുകയും ഇരുവരെയും കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വാടക വീട്ടിലെത്തി ഇരുവരെയും കാറില്‍ കൊണ്ടുപോകുകയായിരുന്നു.


ഇതിനിടെ വഴിയില്‍ വച്ച് കാറ് മാറുന്നതിനിടെ അവന്തി ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇതിനിടെ ഹേമന്ദിനെ കൊലയാളികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.