കെ.എസ്.യു അനിയൻമാരെ നെഞ്ചോട് ചേർത്ത് നിർത്തിയവൻ: പ്രതി നിഖിൽ പൈലിയുടെ ചിത്രം പങ്കുവെച്ച് കെ.എസ്.യു നേതാവ്
കെ.എസ്.യു നേതാവ് ഗോകുൽ ഗുരുവായൂരാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്
തൃശ്ശൂർ: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർഥിയുടെ വധത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും യുദ്ധം. കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ്സ് നേതാവുമായ നിഖിൽ പൈലിയുടെ ചിത്രം പങ്കുവെച്ച് കെ.എസ്.യു നേതാവ് ഗോകുൽ ഗുരുവായൂരാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കെ.എസ്.യുവിന്റെ അനുജന്മാരെ എസ്.എഫ്.ഐയുടെ കഡാരക്ക് മുന്നിൽ എറിഞ്ഞു കൊടുക്കാതെഅവരുടെ ദേഹത്ത് ഒരു മണ്ണ്തരി പോലും വീഴാതെ തന്റെ സഹപ്രവർത്തകരെ നെഞ്ചോട് ചേർത്ത് നിർത്തിയവൻ- എന്നാണ് പോസ്റ്റിന് കൊടുത്ത ഡിസ്ക്രിപ്ഷൻ.
തള്ളിപറയാനല്ല ചേർത്ത് പിടിക്കാനാണ് ഇഷ്ടമെന്നും പോസ്റ്റിൽ പറയുന്നു. ഇടുക്കിയിലെ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത് അടക്കം വ്യക്തമാക്കിയിരുന്നു. അതിനിടയിൽ കൊലാപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ALSO READ: SFI Worker Murder: ധീരജിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; അന്ത്യവിശ്രമം വീടിനോട് ചേർന്ന്
ഇന്നലെയാണ് ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷമുണ്ടായത്. ഇതിനിടയിലാണ് യൂത്ത് കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം നേതാവ് കൂടിയായ നിഖിൽ പൈലി എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിയത്.
കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ധീരജ്.
4
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...