ഇടുക്കി: SFI Worker Murder: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ (Youth Congress Leader) കത്തിക്കിരയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ (Dheeraj Rajendran) പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം (SFI Worker Murder) മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. ശേഷം വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
യാത്രക്കിടയിൽ ധീരജിന്റെ മൃതദേഹം വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ചെയ്യലിൽ താനാണ് ധീരജിനെ (SFI Worker Murder) കുത്തിയതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി സമ്മതിച്ചിട്ടുണ്ട്. ഒപ്പം കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരിൽ ആരെയൊക്കെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലെ തന്റെ കോളേജിലേക്ക് മടങ്ങിപ്പോയത്.
Also Read: Dheeraj Murder | കേരളത്തില്‍ വ്യാപകമായി CPM അക്രമം അഴിച്ചുവിടുന്നു: KPCC അധ്യക്ഷൻ കെ സുധാകരൻ
തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം സ്വദേശിയാണ്. ധീരജിന്റെ സഹോദരൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇവർ കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം.
ധീരജ് രാജേന്ദ്രന് അന്ത്യവിശ്രമത്തിനുള്ള സ്ഥലം വീടിനോട് ചേർന്ന് ഒരുക്കും. ഇതിനായി സിപിഎം വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഇവിടെയാണ് ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്.
Also Read: Viral Video: ദാഹിച്ചാൽ പാമ്പും വെള്ളം കുടിക്കുമോ..! വീഡിയോ വൈറലാകുന്നു
ശേഷം ഇവിടെ ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...