Idukki murder: ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഹമീദ് കൂട്ടക്കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ
മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്.
ഇടുക്കി: ഇടുക്കി ചീനിക്കുഴിയിലെ ഒരു കുടുംബത്തിലെ നാല് പേരെ തീവച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് മകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്.
ക്രൂരമായ കൊലപാതകം നടത്തുന്നതിന് മുൻപ് ഹമീദ് വീട്ടിലെയും അയൽവീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാത്രിയിൽ ഫൈസലും കുടുംബവും ഉറങ്ങിയതിന് ശേഷം ഹമീദ് വീടിന് തീയിടുകയായിരുന്നു. നാട്ടുകാർ ഓടിച്ചെന്നപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു.
കിടപ്പുമുറിയുടെ വാതിലുകളും പുറത്തേക്കുള്ള വാതിലുകളും പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലുകൾ ചവിട്ടിത്തുറന്നപ്പോൾ നാല് പേരും ശുചിമുറിക്കുള്ളിലായിരുന്നു. നാട്ടുകാരെത്തി വാതിലുകൾ ചവിട്ടിപ്പൊളിച്ചതിന് ശേഷും ഹമീദ് പെട്രോൾ നിറച്ച കുപ്പികൾ അകത്തേക്ക് എറിയുകായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതേ തുടർന്ന് വീണ്ടും തീ ആളിപ്പടർന്നു. അതിനാൽ തന്നെ ഇവരെ പുറത്തേക്കെത്തിക്കാൻ സാധിച്ചില്ല.
പെട്രോൾ നിറച്ച കുപ്പികൾ ഇയാൾ വീടിനുള്ളിലേക്ക് എറിയുന്നത് തുടരുകയായിരുനെന്ന് നാട്ടുകാർ പറയുന്നു. അയൽവാസിയായ രാഹുൽ ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. പിന്നീട് നാട്ടുകാർ തീയണയ്ക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് ഹമീദ് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മകന് ഇഷ്ടദാനം എഴുതിക്കൊടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മകനുമായി നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...