ആലപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്
ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പലചരക്കുകടയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുവെന്നാണ് പൊലീസിന് രഹസ്യ സന്ദേശം ലഭിച്ചത്. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. 70,000 രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
മധുക്കൽ ശ്രീകൃഷ്ണ സ്റ്റോഴ്സിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 1491 പാക്കറ്റ് ലഹരി ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ മാവേലിക്കര പല്ലാരിമംഗലം വടക്കേമാങ്കുഴി സ്വദേശി ജയപ്രസാദിനെ (65) പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA