തിരുവനന്തപുരത്ത് വീട്ടമ്മയെ കളക്ഷൻ ഏജന്റ് വീട്ടിൽ കയറി മർദിച്ചതായി പരാതി
Collection agent attacked the Women at Thiruvananthapuram: സാബിറ കൃത്യമായി ഗൂഗിള്‍ പേ വഴി പണം അടയ്ക്കാറുണ്ട്. അന്ന് ആദ്യമായാണ് കളക്ഷന്‍ ഏജന്റ് വീട്ടില്‍ വന്നത്.
തിരുവനന്തപുരം: വീട്ടമ്മയെ കളക്ഷൻ ഏജന്റ് വീട്ടിൽ കയറി മർദിച്ചതായി പരാതി. നന്ദിയോട് എൽലാന്റ് പ്രൈവറ്റ് ഫിനാൻസ് സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റ് ആണ് ആക്രമിച്ചത്. തൊളിക്കോട് - തോട്ടുമുക്ക് ഷാൻ മൻസിൽ സാബിറ (33)യാണ് കളഷൻ ഏജന്റ് വിമൽ മർദിച്ചതായി വിതുര പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കളക്ഷൻ എജന്റ് വിമൽ സാബിറയുടെ വീട്ടിൽ വന്ന് ക്യാഷ് ചോദിച്ചു. സ്ഥിരമായി സാബിറ ഗുഗിൽ പേ വഴിയാണ് പണം ഫിനാൻസ് സ്ഥാപനത്തിൽ അടയ്ക്കുന്നത്.
എൽലാന്റിൽ നിന്നും 52000 രൂപയാണ് സാബിറ എടുത്തത്. മാസം 2800 രൂപ വച്ച് 24 മാസമാണ് തിരിച്ച് അടവ്. എല്ലാ മാസവും 8-ാം തീയതി കൃത്യമായി നൽകാറുണ്ട്. ആദ്യമായി ആണ് കളക്ഷൻ ഏജന്റ് വിട്ടിൽ വന്ന് പണം ചോദിച്ചത്. കാശ് ഗൂഗിൽ പേ വഴി അടയ്ക്കാം എന്ന് പറഞ്ഞതോടെ വിമൽ അസഭ്യം പറയുകയും തുടർന്ന് സാബിറ എൽലാന്റിന്റെ മാനേജരെ വിളിച്ചു പണം ഗുഗിൾപേ ചെയ്യാമെന്ന് പറഞ്ഞു. അത് മാനേജർ സമ്മതിക്കുകയും ചെയ്തു.
ALSO READ: നാടൻ തോക്കും, കഞ്ചാവും; അട്ടപ്പാടിയിൽ നാല് പേർ പിടിയിൽ
എന്നാൽ കളക്ഷൻ ഏജന്റ് വീണ്ടും സാബിറയെ അസഭ്യം പറഞ്ഞതിനെ തുടർന്ന് സാബിറ വിമലിനെ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞ് പിടിച്ച് പുറത്തേക്ക് തള്ളി. തുടർന്ന് വിമൽ ഇടത്തെ കവിളിൽ അടിച്ചതായി പരാതിയിൽ പറയുന്നു. ഹെൽമറ്റ് വച്ച് ആണ് അടിച്ചതെന്നാണ് സാബിറയുടെ ആരോപണം. ബോധം നഷ്ടപ്പെട്ട സാബിറയെ വിതുര താലൂക്കാശുപത്രിൽ പ്രവേശിപ്പിച്ചു. വിതുര പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...