കോഴിക്കോട് : ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ അക്രമിക്കായി ഊർജ്ജിത തിരച്ചിൽ നടക്കുകയാണ്, ഇതിനിടെ ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായി റിപ്പോർട്ട്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും മറ്റൊരു ബൈക്കിൽ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  ബൈക്കിൽ നിന്നയാൾ ഇയാളെ കാത്ത് നിന്നതായിട്ടിട്ടാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അപായച്ചങ്ങല വലിച്ചപ്പോൾ ട്രെയിൻ നിന്നത് പുഴയ്ക്ക് കുറുകേ; തീ പടർന്ന കോച്ചിൽ നിന്ന് കൂട്ടക്കരച്ചിൽ, റെയിൽവേ ഉദ്യോ​ഗസ്ഥനും പൊള്ളലേറ്റു


ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.  അക്രമി ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയാണ് അക്രമണം നടത്തിയതെന്ന് നേരത്തെതന്നെ ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു.  ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇതിനിടയിൽ എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ ഒരു ബാഗ് കണ്ടെത്തിയിട്ടുണ്ട് അത് അക്രമിയുടേതാണെന്നാണ് സംശയം.  ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. 


Also Read: Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും! 


ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നാടിനെ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ ചീറ്റിച്ച ശേഷം തീയിടുകയായിരുന്നു. തീ ഉയര്‍ന്നപ്പോള്‍ യാത്രക്കാര്‍ നിലവിളക്കുകയും ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതുകാരണം ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല.  പക്ഷെ അക്രമി അപ്പേഴേക്കും ഓടി മറഞ്ഞിരുന്നു. സംഭവത്തിൽ 3 സ്ത്രീകളുൾപ്പെടെ 9 പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇതിനിടയിൽ രക്ഷപ്പെടാനായി ട്രെയിനിൽ നിന്ന് ചാടിയതെന്നു സംശയിക്കുന്ന 3 മൃതദേഹങ്ങളും ട്രാക്കിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.