ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ രണ്ട് യാത്രക്കാരെ മദ്യപിച്ച് ബഹളം വച്ചതിന് അറസ്റ്റ് ചെയ്തു. മദ്യപിച്ച യാത്രക്കാർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞതായും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു. ബുധനാഴ്‌ച വിമാനം മുംബൈയിൽ ലാൻഡ് ചെയ്‌ത ശേഷം ഇവരെ അറസ്റ്റ് ചെയ്‌തതായും തുടർന്ന് കോടതി ജാമ്യം അനുവദിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് പ്രതികളും പാൽഘറിലെയും കോലാപ്പൂരിലെയും നലസോപാര സ്വദേശികളാണ്. ഒരു വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ ഇവർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് ബഹളം വയ്ക്കുകയായിരുന്നു. ഇവർ ബഹളം വയ്ക്കുന്നത് സഹയാത്രികർ ചോദ്യം ചെയ്തു. ഇതോടെ സഹയാത്രികരെ അസഭ്യം പറയാൻ തുടങ്ങി.


ALSO READ: American Airlines Flight: യാത്രക്കാരനുമേൽ വീണ്ടും മൂത്രമൊഴിച്ചു, സംഭവം അമേരിക്കൻ എയർലൈൻസിൽ


സംഭവത്തിൽ ഇടപെട്ട ജീവനക്കാരെയും അധിക്ഷേപിച്ചു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കിയതിന്), എയർക്രാഫ്റ്റ് നിയമങ്ങളിലെ 21,22, 25 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.


ഫ്ലൈറ്റിൽ മദ്യപിച്ച് ബഹമുണ്ടാക്കിയതിന് ഈ വർഷം ഇത് ഏഴാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് 11ന് ലണ്ടൻ-മുംബൈ വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിച്ചതിനും ടോയ്ലറ്റിൽ നിന്ന് പുകവലിച്ചതിനും യാത്രക്കാർ പിടിയിലായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.