Cheeran School Student Death: ഇൻസ്റ്റാഗ്രാം ചാറ്റിങ്ങ്: ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ
ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം
വയനാട്: വയനാട് ചീരാൻ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്ത ഒരാൾ പിടിയിൽ. ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശി ആദ്യത്യനെയാണ് നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.
ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണകാരണം ഇൻസ്റ്റാഗ്രാം ചാറ്റിങാണെന്ന് കണ്ടെത്തിയത്.
തുടർന്നാണ് ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശിയായ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ആദിത്യനെ എറണാകുളത്തെ ജോലി സ്ഥലത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.