അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് പ്രധാനി ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ
ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻ.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ട്.
പനാജി : അന്താരാഷ്ടട്ര (International Drugs) മയക്കുമരുന്ന് മാഫിയ സംഘാംഗവും, കള്ളക്കടത്ത് നേതാവുമായ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ. കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ആണ് ഞായറാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽനിന്ന് ടൈഗർ മുസ്തഫയെ പിടികൂടിയത്.
നൈജീരിയൻ (Nigerian) സ്വദേശിയാണ് ഇയാൾ. യഥാർഥ പേര് കെയ്ജ്ത്താൻ ഫെർണ്ണാണ്ടസ്. നാളുകളായി വിവിധ ഏജൻസികൾ ഇയാൾക്കെതിരെ തിരച്ചിൽ നടത്തി വരികയായിരുന്നു.
ALSO READ: കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണ് വിവരം ചോർത്തിയതെന്ന് പൊലീസ്
എൻ.സി.ബി മുംബൈ, ഗോവ യൂണിറ്റുകൾ സംയുക്തമായാണ് ഹോട്ടലിൽ റെയ്ഡ് (Raid) നടത്തിയത്. ഇയാൾക്കൊപ്പം ഹോട്ടൽ ഉടമയെയും എൻ.സി.ബി. അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...