ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!!

തന്റെ കാമുകിമാരെ ഒരേ സമയം ഗർഭിണിയാക്കിയിരിക്കുകയാണ് നൈജീരിയക്കാരനായ പ്രെറ്റി മൈക്ക് (Pretty Mike) എന്ന യുവാവ്.    

Last Updated : Nov 28, 2020, 01:30 PM IST
  • ഒരുമിച്ച് പ്രസവിക്കാനിരിക്കുന്ന കാമുകിമാരുടെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ യുവാവ്.
  • ഈ വാർത്ത ലോകം അറിയുന്നത് നൈജീരിയയിൽ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് ഇദ്ദേഹം തന്റെ ആറ് ഗർഭിണികളായ കാമുകിമാരോടൊപ്പം എത്തിയപ്പോഴാണ്.
  • ഇതോടെ ഇവർ വലിയ ചർച്ചയായി. മാത്രമല്ല നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ (Social media) വഴി ഇവരുടെ ചിത്രവും വാർത്തയും പ്രചരിക്കുകയായിരുന്നു.
ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!!

വിവാഹത്തിന് മുൻപ് കാമുകിയെ ഗർഭിണിയാക്കി എന്നൊക്കെയുള്ള വാർത്തകൾ നാം കാണുന്നത് ഇപ്പോൾ സർവസാധാരണമാണെന്ന് പറയാം അല്ലെ.. എന്നാൽ ഒരേ സമയം കാമുകിമാരെ ഗർഭിണികളാക്കിയാലോ.  ഞെട്ടണ്ടാ.. സംഭവം സത്യമാണ്.  തന്റെ കാമുകിമാരെ ഒരേ സമയം ഗർഭിണിയാക്കിയിരിക്കുകയാണ് നൈജീരിയക്കാരനായ പ്രെറ്റി മൈക്ക് (Pretty Mike) എന്ന യുവാവ്.  അതും രണ്ടും മൂന്നുമൊന്നുമല്ല ആറ് കാമുകിമാരെയാണ് ഈ വിരുതൻ ഒരേ സമയം ഗർഭിണിയാക്കിയിരിക്കുന്നത്. 

ഒരുമിച്ച് പ്രസവിക്കാനിരിക്കുന്ന കാമുകിമാരുടെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ യുവാവ്.  ഈ വാർത്ത ലോകം അറിയുന്നത് നൈജീരിയയിൽ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് ഇദ്ദേഹം തന്റെ ആറ് ഗർഭിണികളായ കാമുകിമാരോടൊപ്പം എത്തിയപ്പോഴാണ്.  ഇതോടെ ഇവർ വലിയ ചർച്ചയായി.   മാത്രമല്ല നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ (Social media) വഴി ഇവരുടെ ചിത്രവും വാർത്തയും പ്രചരിക്കുകയായിരുന്നു.  

Also read: കിടിലം മേക്കോവറിൽ അഭിഷേക് ബച്ചൻ; അമ്പരന്ന് ആരാധകരും

ഈ വാർത്ത കേൾക്കുന്നവർ ആശ്ചര്യപ്പെടുകയാണ് എന്തെന്നാൽ  ഈ 6 യുവതികളും ഈ യുവാവിൽ നിന്നും ഒരേ സമയത്ത് എങ്ങനെ ഗർഭിണിയായി എന്നതുകൊണ്ട്.  ഇവരെല്ലാം എന്റെ കുഞ്ഞുങ്ങളെയാണ് ഉദരത്തിൽ വഹിക്കുന്നതെന്ന് മൈക്ക് (Pretty Mike) തന്നെയാണ് വെളിപ്പെടുത്തിയത്.  ചിത്രങ്ങളൊക്കെ തന്റെ ഇൻസ്റ്റാഗ്രാം (Instagram) പേജിലൂടെയാണ് മൈക്ക് പങ്കുവെച്ചത്.  

ചിത്രത്തിൽ സിൽവർ ഡ്രസ് (Silver outfit) അണിഞ്ഞ് ആറ് സ്ത്രീകളും മൈക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്.  യുവതികളെ ആലിംഗനം ചെയ്യുന്നതും അവരുടെ വയറിൽ തലോടി ചുംബിക്കുന്ന മൈക്കിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാകുകയാണ്.  മൈക്കിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തുന്നത്.  

Also read: വിന്റർ എക്സ്പീരിയൻസിനായി ഹിമാലയൻ ട്രിപ്പുമായി Resmi R Nair 

ഇതിനിടയിൽ ഇത് വ്യാജ ഗർഭമാണോന്നും അവർ യഥാർത്ഥത്തിൽ ഗർഭിണിയാണോയെന്നും ഒരാൾ ഇൻസ്റ്റാഗ്രാമിൽ ചോദിക്കുന്നുണ്ട്.  മൈക്ക് (Pretty Mike തന്റെ 'പ്ലേബോയ്'  ജീവിതശൈലികൊണ്ട് (Playboy lifestyle) പ്രശസ്തനാണ്.  തനിക്ക് കുറഞ്ഞത് 5 ഭാര്യമാരെങ്കിലും വേണമെന്നാണ് നേരത്തെ മൈക്ക് പറഞ്ഞിരുന്നത്.  തന്റെ ആ വാക്കുകളെ ഇപ്പോൾ നടപ്പിലാക്കിയിരിക്കുകയാണ് മൈക്ക്.  

തങ്ങൾ 6 പേരും സന്തോഷവതികളാണെന്നും ഒരു അത്ഭുതം ലോകത്ത് നൽകണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് യുവതികൾ പറയുന്നത്.   എന്നാൽ ഇതൊന്നും ശരിയല്ലയെന്നും ലോകത്തിന് തെറ്റായ സന്ദേശം നല്കുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.  ഒരു പിതാവും 6 അമ്മമാരും എന്നത് കുട്ടികൾക്ക് തന്നെ പ്രശ്നമാകുമെന്നും ആരോപണമുണ്ട്.     എന്നാൽ ഞങ്ങൾ തങ്ങളുടെ മികച്ച ജീവിതമാണ് ആസ്വദിക്കുന്നത് എന്നാണ് മൈക്കിന്റെ (Pretty Mike പ്രതികരണം. 

More Stories

Trending News