തിരുവനന്തപുരം: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് ന്യൂജൻ ട്രാഫിക് നിയമലംഘകരെ പൂട്ടി  തിരുവനന്തപുരം എൻഫോഴ്സ്മെന്‍റ്  സ്ക്വാഡ്. മുപ്പതോളം ബൈക്ക് റൈഡർമാരും വാഹനങ്ങളും പിടിയിലായി. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചാണ് ഏറെപ്പേരെയും പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയപാതയിലുൾപ്പെടെ മറ്റു യാത്രികരെ അപകടപ്പെടുത്തുന്ന തരത്തിൽ റാഷ് ഡ്രൈവും ബൈക്ക് സ്റ്റണ്ടും നടത്തി, ഇവ ചിത്രീകരിച്ച്  ഇസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കുന്ന ഫ്രീക്കന്മാരാണ് പിടിയിലായത്. കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കിയും  രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും രജിസ്റ്റർ ചെയ്ത നിറം മാറ്റിയും ഓടുന്ന ഇത്തരം വാഹനങ്ങൾ പിടികൂടുക ശ്രമകരമാണ്. ഇവരെ കുടുക്കാൻ റോഡിലെ പരിശോധനയും എഐ ക്യാമറയും മതിയാകാതെ വന്നതോടെ ട്രാഫിക് എൻഫോഴ്സ്മെന്‍റ് സംഘവും ന്യൂജൻ വഴി തേടുകയായിരുന്നു.


ALSO READ: കോട്ടയത്ത് ലോറിയിലെ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവം; ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു


തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പോസ്റ്റു ചെയ്യപ്പെടുന്ന നിരവധി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിലാണ് മുപ്പതോളം ഫ്രീക്കൻ റൈഡർമാർ പിടിയിലായത്. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്ത് വലിയ തുക പിഴയും നൽകി.  30 ഓളം പേരെയും വാഹനങ്ങളുമാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടിയത്. 


തിരുവനന്തപുരംഎൻഫോഴ്സ്മെന്‍റ്  ആർ ടി ഒ   അജിത് കുമാറിന്‍റെ നേതൃത്വത്തിൽ MVI    A S വിനോദ്, AMVI മാരായ ലൈജു ബി എസ് , ശിവപ്രസാദ്, അരുൺ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് സ്പെഷ്യൽ ഓപ്പറേഷനിൽ പങ്കെടുത്തത്.  പിടിക്കപ്പെട്ടാലും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവമുളളവരാണ് പലരുമെന്ന് മോട്ടോർവാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് റിവോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇത്തരത്തിലുള്ള  നിരവധി പ്രൊഫൈലുകൾ മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.