കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ മറ്റൊരു വകുപ്പ് കൂടി.  കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന എന്ന കുറ്റം കൂടിയാണ് ചേർത്തിരിക്കുന്നത്. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യത്തെ എതിർത്ത് ക്രൈംബ്രാഞ്ച് നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യത്തെ വ്യക്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നത്. ഇപ്പോൾ അതിനോടൊപ്പം കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി കൊണ്ട്  അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്. 


Also Read: Actress Attack Case : ദിലീപ് കേസ്: 20 സാക്ഷികൾ കൂറു മാറിയത് ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം; മുൻ‌കൂർ ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ


ഈ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കമെന്നത് ശ്രാദ്ധാർഹമാണ്.  നേരത്തെ ദീലീപിന് ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ എതിർത്തിരുന്നു.ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികളും ജാമ്യഹർജി നൽകിയിട്ടുണ്ട്


ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ വ്യക്തമാക്കി.  വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമെന്നും സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്. 


Also Read: Actress Attack Case: അറസ്റ്റിനുള്ള വിലക്ക് തുടരും; ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി


മാത്രമല്ല ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണെണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണിത്.   കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇത് സംബന്ധിച്ച നിരവധി തെളിവുകളും  ശേഖരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം 


നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും ദിലീപ് നടത്തുകയാണെന്നും ആരോപണമുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.