കാസർഗോഡും നിക്ഷേപ തട്ടിപ്പെന്ന് ആരോപണം; 96 ശതമാനം വരെ പലിശ വാഗ്ദാനം, നിക്ഷേപരിൽ പണം തട്ടി ഉടമ മുങ്ങിയതായി പരാതി
96 ശതമാനത്തോളം പലിശയാണ് ഇവിടെ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം തുടങ്ങി.
കാസര്‍കോട്: കാസർകോട് കുണ്ടംകുഴിയിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. ജിബിജി നിധി ലിമിറ്റഡ് എന്ന പേരിലുള്ള കുണ്ടംകുഴിയിലെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വലിയ പലിശ പാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 96 ശതമാനത്തോളം പലിശയാണ് ഇവിടെ വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം തുടങ്ങി.
നിക്ഷേപകർക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയര്‍ന്നത്. അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ച് തട്ടിപ്പിനിരയായ 20 പേരാണ് പോലീസിൽ പരാതി നൽകിയത്. ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍, ആറ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിനോദ് കുമാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സ്വയം ഡോക്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
Also Read: MDMA Seized: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽ
പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് ഇയാള്‍ നിക്ഷേപകരെ വലയിലാക്കിയതും നിക്ഷേപത്തിന് പ്രേരിപ്പിച്ചതും. അതേസമയം ഇപ്പോഴും ജിബിജി നിധി ലിമിറ്റഡിന്‍റെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇടപാടുകളൊന്നും നടക്കുന്നില്ല. സംഭവത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് ജീവനക്കാർ പറയുന്നത്. പണം നഷ്ടപ്പെട്ടവരില്‍ കുറച്ച് പേർ മാത്രമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...