ബെം​ഗളൂരു: ഐപിഎല്‍ വാതുവെപ്പുമായി (IPL Betting) ബന്ധപ്പെട്ട് ബെം​ഗളൂരുവിൽ (Bengaluru) മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. 78 ലക്ഷം രൂപയും ഇവരില്‍ നിന്ന് ബെംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (Crime Branch) കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, സജീവ് എന്നിവരാണ് പോലീസ് പിടിയിലായ മലയാളികള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഐപിഎൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷനുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പിടിയിലാവർക്കെതിരെ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബെം​ഗളൂരുവിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനിലൂടെയാണ് മാഫിയ വാതുവെപ്പ് നടത്തിയിരുന്നത്. 


Also Read: First Retention Card for MS Dhoni: 'തല'യെ വിടാതെ CSK, മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ് ധോണിക്ക് 


സംഭവുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 12ന് ക്രൈംബ്രാഞ്ച് ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ റെയ്ഡ് നടത്തുകയും ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിലുള്ള മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചത്. വാതുവെപ്പിൽ നിരവധി മലയാളികൾ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. 


Also Read: IPL 2021: 4 തവണ IPL കിരീടം നേടി റെക്കോർഡ് സൃഷ്ടിച്ച് MS Dhoni, എങ്കിലും മുന്നിൽ രോഹിത് ശർമ്മ തന്നെ


ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. പിടിയിലായത് വന്‍ റാക്കറ്റ് സംഘമെന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. വാതുവെപ്പിലൂടെ വലിയ ഒരു സംഖ്യ ഈ റാക്കറ്റ് നേടി എന്നാണ് വിലയിരുത്തൽ.


സംഭവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ (Raid) നിരവധി ലാപ്ടോപുകളും (Laptop) ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്ക് മുമ്പ് സമാന സാഹചര്യത്തില്‍ രണ്ട് പേരെ ഡല്‍ഹിയില്‍ (Delhi) അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.