New Delhi : കണ്ണൂരിൽ നിന്ന് ഐഎസ്ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ യുവതിക്കളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ അയച്ചിരിക്കുന്നത്. അറസ്റ്റിലായ മലയാളി യുവതികളെ ഇന്നലെ ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു ഇതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ യുവതികൾ ഇന്ത്യയിൽ ഐഎസിന് വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്‌. രണ്ട് സ്ത്രീകൾക്കും ഐഎസ്‌ഐഎസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Isis in Kerala: അന്ന് ഡി.ജി.പി പറഞ്ഞത് ,മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്- ഇസ്ലാമിക് സ്റ്റേറ്റിൻറെ കേരള ബന്ധങ്ങൾ


കണ്ണൂർ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് ഐഎസ്‌ഐഎസ് ബന്ധത്തെ തുടർന്ന് പിടികൂടിയത്. മിഷ്ഹ സിദ്ദിഖ് സിറിയയിലേക്ക് തിരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവർ ഐഎസിൽ എത്താൻ സാഹചര്യം ഉണ്ടാക്കിയതും  മിഷ്ഹ സിദ്ദിഖ് ആണെന്നും റിപ്പോർട്ടുകളുണ്ട്. ഐഎസ് പ്രവർത്തനങ്ങൾക്കായി  ഷിഫാ ഹാരിസ് കശ്‍മീരിലേക്ക് കടക്കാൻ ഇരിക്കുകയായിരുന്നു.


ALSO READ: ISIS കേരളത്തിലും, ദക്ഷിണേന്ത്യയില്‍ അന്വേഷണത്തിന് ഡല്‍ഹി പോലീസ്


സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തീവ്രവാദ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹറ പറഞ്ഞ് അധികം നാളാവുന്നതിന് മുൻപെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലാവുന്ന സമയം ഇരുവരും കർണ്ണാടകയിലെ  ഉള്ളാൾ മണ്ഡലത്തിലെ മുൻ എംഎൽഎയുടെ വീട്ടിലായിരുന്നു. 2014 മുതൽ കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൻറെ പ്രകടമായ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ.


ALSO READ:  Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്


2016-ൽ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അടക്കം തിരോധാനത്തിന് പിന്നിലെ സത്യങ്ങൾ പുറത്ത് വന്നതോടെയാണ് സംസ്ഥാനത്തെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധങ്ങൾ ഒാരോന്നായി പോലീസും, രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷിക്കാൻ ആരംഭിച്ചത്.


കേരളത്തിൽ നിന്നും കുറഞ്ഞത് 60 ഒാളം പേർ, ഇന്ത്യയിൽ നിന്നും 200 ഒാളം പേരെെങ്കിലും നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിൻറെ ഭാഗമാണ്. നിമിഷ ഫാത്തിമ,സോണിയ സെബാസ്റ്റ്യൻ,ആയിഷ, റാഫീല, മെറിന്‍ ജേക്കബ് തുടങ്ങിയവരും ഇവരിൽ ഉൾപ്പെടുന്നു. കാസർകോട്,കണ്ണൂർ,പാലക്കാട്, ജില്ലകളിൽ നിന്നും വരെയും റിക്രൂട്ടിങ്ങ് നടന്നു. ഇവരെല്ലാവരും കാബൂളിലെ ജയിലാണെന്നും അതല്ല മോചിതരായെന്നും വാർത്തകളുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.