തിരുവനന്തപുരം: അവസാനമായി കണ്ണൂരിലെ രണ്ട് ഐ.എസ് ബന്ധമുള്ള സ്ത്രീകളുടെ അറസ്റ്റോടെ സംസ്ഥാനത്തെ തീവ്രവാദ ബന്ധങ്ങളുടെ യഥാർത്ഥ മുഖങ്ങൾ പുറത്ത് വരികയാണ്. കണ്ണൂർ സ്വദേശിനികളായ മിസ്ഹ സിദ്ദിഖും ഷിഫ ഹാരിസുമാണ് കർണ്ണാടകയിൽ നിന്നും എൻ.ഐ.എയുടെ പിടിയിലായത്. ആറ് മാസത്തോളമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തീവ്രവാദ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹറ പറഞ്ഞ് അധികം നാളാവുന്നതിന് മുൻപെ അറസ്റ്റ് നടന്നു കഴിഞ്ഞു. അറസ്റ്റിലാവുന്ന സമയം ഇരുവരും കർണ്ണാടകയിലെ ഉള്ളാൾ മണ്ഡലത്തിലെ മുൻ എം.എൽ.എയുടെ വീട്ടിലായിരുന്നു.
2014 മുതൽ കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൻറെ പ്രകടമായ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ. 2016-ൽ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അടക്കം തിരോധാനത്തിന് പിന്നിലെ സത്യങ്ങൾ പുറത്ത് വന്നതോടെയാണ് സംസ്ഥാനത്തെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധങ്ങൾ ഒാരോന്നായി പോലീസും, രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷിക്കാൻ ആരംഭിച്ചത്.
കേരളത്തിൽ നിന്നും കുറഞ്ഞത് 60 ഒാളം പേർ, ഇന്ത്യയിൽ നിന്നും 200 ഒാളം പേരെെങ്കിലും നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിൻറെ ഭാഗമാണ്. നിമിഷ ഫാത്തിമ,സോണിയ സെബാസ്റ്റ്യൻ,ആയിഷ, റാഫീല, മെറിന്‍ ജേക്കബ് തുടങ്ങിയവരും ഇവരിൽ ഉൾപ്പെടുന്നു. കാസർകോട്,കണ്ണൂർ,പാലക്കാട്, ജില്ലകളിൽ നിന്നും വരെയും റിക്രൂട്ടിങ്ങ് നടന്നു. ഇവരെല്ലാവരും കാബൂളിലെ ജയിലാണെന്നും അതല്ല മോചിതരായെന്നും വാർത്തകളുണ്ട്.
അതിനിടയിൽ സ്ത്രീകളുടെ പലരുടെയും ഭർത്താക്കൻമാർ യു.എസ് സൈന്യത്തിൻറെ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും. ചിലർ പുനർ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. സംഭവങ്ങളുടെ ചൂട് ഒതുങ്ങിയ സമയത്താണ് കളിയിക്കാവിള ചെക്ക് പോസ്റ്റിലെ എസ്.ഐ വെടിവെച്ച് കൊല്ലുന്നത്. അന്വേഷണത്തിൽ ഇവരുടെ വേരുകളും ചെല്ലുന്നത് തീവ്രവാദത്തിലേക്ക് തന്നെ.കേസിൽ അറസ്റ്റിലായ സെയ്ദ് അലി, അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്ക് ഐസിസ് ബന്ധം ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
മുൻ ഡി.ജി.പി സംസ്ഥാനത്തെ തീവ്രവാദ സ്ലീപ്പർ സെല്ലുകളെക്കുറിച്ച് തുറന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കാണിച്ച് കൈ കഴുകി. 2014 മുതൽ പരസ്യമായും രഹസ്യമായും സംസ്ഥാനത്ത് നടക്കുന്ന അപകടകരമായ അവസ്ഥയെ ആണ് തള്ളിക്കളയുന്നതെന്ന് പിണറായി വിജയനെതിരെ വിമർശനവും ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...