പോത്തൻകോട് : കടയിൽ നിന്നും മാങ്ങ വാങ്ങിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥൻ പണം നൽകാതെ മുങ്ങിയെന്ന് പരാതി. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപത്തുള്ള  എം.എസ്.സ്റ്റോഴ്സ് ഉടമ ജി.മുരളീധരൻ നായരാണ് പരാതി നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കടയിൽ നിന്നും ഏപ്രിൽ 17ന്  800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങിയ പോലീസ് ഉദ്യോ​ഗസ്ഥൻ പണം നൽകിയില്ലെന്നാണ് ആരോപണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ആരോപണവിധേയനായ പോലീസുകാരനെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിലാണ് കടയിൽ നിന്നും മാങ്ങ വാങ്ങിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം അന്വേശിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് മുരളീധരൻ മനസ്സിലാക്കിയത്. തുടർന്ന് നൽകിയ പരാതിയിൽ പോത്തൻകോട് സി.ഐ. ആദ്യം അന്വേഷണം നടത്തി.


ALSO READ:  പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസുകാരെ മർദ്ദിച്ച് പ്രതികൾ; എസ് ഐയുടെ കൈയ്ക്ക് പൊട്ടൽ


പിന്നീട് നെടുമങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലും അന്വേഷണം നടത്തി. എന്നാൽ  റിപ്പോർട്ട് എത്തിയപ്പോൾ സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും സംഭവസമയത്ത് പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലായിരുന്നു എന്നുമാണ് ഉള്ളത്. അന്വേഷണ റിപ്പോർട്ട് എസ്.പി.ക്ക്‌ കൈമാറി. എന്നാൽ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പോത്തൻകോട് സ്റ്റേഷനിൽ നിന്നും എ.ആർ.ക്യാമ്പിലേക്ക്‌ സ്ഥലംമാറ്റുകയും തുടർ അന്വേഷണത്തിന് എസ്.പി. ഉത്തരവിടുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.