തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ സുപ്രധാന കോടതി ഇടപെടൽ പ്രതീക്ഷിക്കുന്ന ദിവസമാണിത്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് നൽകിയ ഹർജിയിലാണ് ആവശ്യം ഉയർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ സിബിഐ പല കാര്യങ്ങളും വിട്ടു പോയെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജെസ്നയുടെ പിതാവ് നൽകിയതടക്കമുള്ള നിരവധി കാര്യങ്ങൾ എല്ലാം വിശദമായി അന്വേഷിച്ചതാണെന്നും വിശ്വസനീയമല്ലാത്ത മൊഴികള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


സിബിഐയെ കോടതിയിൽ സമർപ്പിച്ച വിവരങ്ങൾക്കുള്ള മറുപടി ജെസ്‌നയുടെ പിതാവിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ വ്യക്തമാക്കും. കേസിൽ അന്വേഷണം മുന്നോട്ട് പോകില്ലെന്ന് വന്നതോടെയും ജെസ്നയെ കണ്ടെത്താൻ മറ്റൊരു വഴിയുമില്ലെന്ന് ആയതോടെയുമാണ് കേസ് അന്വേഷിച്ചത്.


2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്ന ജസ്ന മരിയയെ കാണാതാകുന്നത്. ജസ്ന  കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.


പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.