റായ്പൂർ: ‌‌മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രകാറിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കരാറുകാരനും മുകേഷ് ചന്ദ്രകാറിന്‍റെ  ബന്ധുവും ഉൾപ്പടെ 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരൻ കോടികൾ ചിലവിട്ട് റോഡ് നിർമ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികൾ ആരായാലും വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കരാറുകാരന്റെ കെട്ടിടങ്ങൾ ബുൾഡോസറുപയോ​ഗിച്ച് ഇടിച്ച് നിരത്തി. 


Read Also: തോറ്റുമടങ്ങി ഇന്ത്യ; 10 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ


ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യം എന്തെന്ന് കൊലപാതകത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷം വിമർശിച്ചു. അതേസമയം, അറസ്റ്റിലായ കരാറുകാരന് കോൺ​ഗ്രസ് നേതാവാണെന്നാണ് ബിജെപിയുടെ ആരോപണം.


ബസ്തർ ജംക്ഷൻ എന്ന യൂട്യൂബ് ചാനൽ കേന്ദ്രീകരിച്ച പ്രവർത്തിച്ച പ്രമുഖ മാധ്യമ പ്രവ‍ർത്തകനാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. ജനുവരി ഒന്നാം തീയതി മുതലാണ് മുകേഷിനെ കാണാതായത്. മുകേഷിനെ അവസാനമായി ഫോണിൽ വിളിച്ചത് ഒരു കോൺട്രാക്ടറാണ്. ഇക്കാര്യം സുഹൃത്തിനെ മുകേഷ് അറിയിച്ചിരുന്നു.


പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല. തുടർന്ന് സഹോദരൻ യുകേഷ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ബസ്തറിലെ പ്രമുഖ കരാറുകാന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.