സിഡ്നി: സിഡ്നി ടെസ്റ്റിലും തോൽവി വഴങ്ങിയതോടെ ബോർഡർ-ഗാവസ്കർ ട്രോഫി കൈവിട്ട് ഇന്ത്യ. ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ചത്. ബോർഡർ-ഗാവസ്കർ ട്രോഫി പത്ത് വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയ തിരിച്ച് പിടിക്കുന്നത്. 3-1ന് ആയിരുന്നു ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.
ആറിന് 141 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ കേവലം 16 റൺസ് കൂടി നേടി ശേഷിച്ച നാല് വിക്കറ്റും നഷ്ടമാക്കി. റിഷഭ് പന്ത് ഒഴികെ മറ്റാർക്കും സ്കോർ ബോർഡിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ആറ് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ തകർത്തത്.
ALSO READ: സ്ഥിരം ചതിക്കുഴിയില്‍ വീണ് കോലി, ഏറുകൊണ്ട് നിലംപരിശായി ഇന്ത്യന്‍ താരങ്ങള്‍; ബുംറയാണ് താരം
രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റാണ് ബോളണ്ട് വീഴ്ത്തിയത്. മൂന്നാം ദിനത്തിൽ ജഡേജ (13), വാഷിങ്ടൺ സുന്ദർ (12), സിറാജ് (4), ബുംറ (0) എന്നിവരാണ് പുറത്തായത്. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മോഹവും പൊലിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.