Kadaikkal Murder: കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; കൊലപാതകത്തിന് കാരണം ഫോൺ ഉപയോഗത്തിലുള്ള സംശയം
Kadaikkal Murder Case: കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ ഭര്‍ത്താവ് ദീപു കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് റിപ്പോർട്ട്.
കൊല്ലം: Kadaikkal Murder Case: കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (Jincy Murder Case) ഭര്‍ത്താവ് ദീപു കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇതിനു മുന്‍പും കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചതാണെന്നും പരാതിപ്പെട്ടപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പാക്കി വിട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
കൊലപാതകത്തിലേക്ക് (Kadakkal Murder Case) നയിച്ചത് ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തിലുളള സംശയമാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട ജീൻസിയുടെ അമ്മ പറയുന്നത് കരുതിക്കൂട്ടിയുളള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചുവെന്നും വീട്ടില്‍ ആളുളളതില്‍ പലപ്പോഴും നടന്നിരുന്നില്ലയെന്നുമാണ്.
നേരത്തേ കഴുത്തുമറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയ്ക്കല്‍ പൊലീസില്‍ ദീപുവിനെതിരെ ജിന്‍സി പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസിനു മുൻപാകെ ഉറപ്പുനല്‍കിയതു പ്രകാരമാണ് ഇവർ വീണ്ടും ഒരുമിച്ച് താമസിച്ചത്.
പുതുവത്സരദിനത്തിലായിരുന്നു ജിന്‍സി കൊല്ലപ്പെട്ടത്. അന്ന് ഫോണ്‍വിളികളെച്ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ പ്രതി ജിന്‍സിയെ മകനു മുന്നിൽ വച്ച് വെട്ടി പരുക്കേൽപിക്കുകയായിരുന്നു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണുപോകുകയായിരുന്നു.
Also Read: Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..!
ശേഷം ജിൻസിയുടെ മകൻ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ദീപു അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. ശേഷം രക്തത്തിൽ കുളിച്ചുകിടന്ന ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. ജിൻസിയുടെ ശരീരത്തിൽ ആഴത്തിലുളള ഇരുപത്തിയഞ്ചോളം മുറിവുകളാണ് ഉണ്ടായിരുന്നത്.
ശേഷം അന്ന് ആറുമണിയോടെ ദീപു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശേഷം പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...