കൊച്ചി: കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ (POCSO Case) അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. അമ്മയുടെ മൊബൈൽ  ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നുവെന്നും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി (Case Diary)  പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഡയറി ഇന്നുതന്നെ ഹാജരാക്കണമെന്ന് ഹൈക്കോടതി (High Court) നിർദ്ദേശിച്ചിരുന്നു.  


Also Read: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം


അമ്മയ്ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടു.  എന്നാൽ ഇത് മാതൃത്വത്തെ അവഹേളിക്കുന്ന കേസാണെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചിട്ടുണ്ട്. 


2017 മുതൽ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ് (POCSO Case).  എന്നാൽ നിയമപരമായി ബന്ധം ഒഴിയാതെ ഭർത്താവ് രണ്ടാമത് വിവാഹം വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നും അതിന്റെ പ്രതികാരമായാണ് ഇങ്ങനൊരു കേസ് കെട്ടിച്ചമച്ചതെന്നുമാണ് യുവതി ആരോപിക്കുന്നത്. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.