Kadampuzha Murder Verdict| ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം-കാടമ്പുഴ ഇരട്ടക്കൊലയിൽ വിധി
ഉമ്മുസൽമ പ്രസവിക്കുകയും കൃത്യമായ പരിചരണമില്ലാതെ നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു (Kadampuzha Double Murder Verdict)
മലപ്പുറം: കാടാമ്പുഴയിൽ ഗർഭിണിയെയും മകനെയും കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മുഹമ്മദ് ഷെരീഫ് 75000 രൂപ പിഴയും ഒടുക്കണം. 2017 മെയില്ലായിരുന്നു സംഭവം.കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെയും പ്രതി കൊലപ്പെടുത്തിയത്.
കഴുത്ത് ഞെരിക്കുന്നതിനിടയിൽ ഉമ്മുസൽമ പ്രസവിക്കുകയും കൃത്യമായ പരിചരണമില്ലാതെ നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു. മരിച്ച ഉമ്മു സൽമയുടെ വീട്ടിൽ കൽപ്പണിക്ക് എത്തിയ പ്രതി ഇവരുമായി അടുപ്പത്തിലാവുകയായിരുന്നു. ഉമ്മു സൽമയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് ഷെരീഫിലേക്ക് എത്തുന്നത്.
ബന്ധം മുന്നോട്ട് പോകവെ ഉമ്മുസൽമ ഗർഭിണിയായി.തുടർന്ന് പ്രസവ ചികിത്സ നോക്കണമെന്നും ഉണ്ടാവുന്ന കുഞ്ഞിനെയും സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. തുടർന്നാണ് പ്രതി ഇവരെ കൊല്ലാനുള്ള പദ്ധതിയിലേക്ക് എത്തിയത്.
Also Read: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു
കൊലപാതകം, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഷെരീഫിനെതിരെ ചുമത്തിയിരുന്നു. നേരത്തെ ജയിലിൽ വെച്ച് ഷെരീഫ് ആത്മഹ്ത്യക്ക് വരെ ശ്രമിച്ചിരുന്നു. ഇതോടെ കർശനമായ സുരക്ഷയിലായിരുന്നു ഇയാളെ തടവിൽ പാർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...