വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25-ഓളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. 2021, സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 3,04,200 രൂപ പല തവണകളിലായി പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്. വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് ഇയാൾ പോലീസ് പരാതി നൽകിയതിനെ തുടർന്ന് ബത്തേരി പോലീസ് കേസെടുക്കുകയായിരുന്നു.


ALSO READ : Fake Drugs Case: കാറിൽ മയക്കുമരുന്നുവെച്ച് മുൻഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാൻ ശ്രമം; യുവാവ് പിടിയിൽ 


കൊല്ലം ചാത്തന്നൂരിൽ നിന്നാണ് ബത്തേരി നേതൃത്വത്തിലുള്ള പോലീസ് സംഘം സോബി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25-ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.


ബത്തേരി എസ്.ഐ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സോബിയെ കൊല്ലത്ത് നിന്നും പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ സുമേഷ്, സി.പി.ഒമാരായ വി.ആര്‍. അനിത്ത് കുമാര്‍, എം. മിഥിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.