Kalamassery Blast Case: കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ
Kalamassery Blast Case: പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല, അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി പ്രതിയെ നവംബർ 29 വരെ റിമാന്‍ഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്.
Also Read: Kalamassery blast: കളമശ്ശേരി സ്ഫോടനം; കൗൺസലിംഗ് വേണ്ടവർക്ക് ടെലി മനസ് നമ്പറിൽ ബന്ധപ്പെടാം
പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല, അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ ഇന്നലെ കോടതിയെ അറിയിച്ചു. കേസ് താൻ സ്വയം വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ ആവശ്യം കോടതി അംഗീകരിക്കും ചെയ്തു.
Also Read: ഗണപതിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നും പ്രതി അതീവ ബുദ്ധിശാലിയാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി നൽകിയിരിക്കുന്നത്. ഇതിനായി ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് നിലവിൽ പോലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി ഒപ്പം പെട്രോൾ സൂക്ഷിച്ച കുപ്പിയും കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.