കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാര്‍ട്ടിന്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയിട്ടത് ദുബായില്‍ ജോലിചെയ്തിരുന്നപ്പോഴെന്ന് പോലീസ് നിഗമനം. സ്‌ഫോടനത്തിന് പദ്ധതിയിട്ട ശേഷമാണ് ഇയാള്‍ നാട്ടിലേക്കുവന്നതെന്നാണ് ലഭിക്കുന്ന വിവരമെന്നാണ് പോലീസ് പറയുന്നത്.  അതുകൊണ്ടുതന്നെ അവിടെവെച്ച് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ


ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചാണ് ബോംബുണ്ടാക്കിയത് എന്നാണ് മാര്‍ട്ടിൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന സംശയം പോലീസിനുണ്ട്.  അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യംചെയ്യലിനായി മാര്‍ട്ടിനെ കസ്റ്റഡില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ് അതിനായി ഉടന്‍ അപേക്ഷനല്‍കുമെന്നാണ് സൂചന.


Also Read: Surya Mangal Yuti: സൂര്യ-ചൊവ്വ സംഗമം: ഒരു വർഷത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


മാത്രമല്ല മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കും അയക്കും. സ്‌ഫോടനം ആസൂത്രണം ചെയ്തതുമുതലുള്ള എല്ലാ വിവരങ്ങളും ഫോണിലുണ്ടെന്ന് മാർട്ടിൻ മൊഴി നല്‍കിയിരുന്നു.  സ്‌ഫോടകവസ്തു കളമശ്ശേരി ഹാളില്‍ ഘടിപ്പിച്ചതു മുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇയാൾ  പോലീസിന് കൈമാറിയിട്ടുണ്ട്.  സ്‌ഫോടനം നടന്നതിന്റെ തലേദിവസം മാര്‍ട്ടിനുവന്ന ഫോണ്‍ സന്ദേശവും സ്‌ഫോടനം നടന്ന ദിവസം സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും പരിസരത്തും വന്നുപോയവരുടെ ഫോണ്‍ സന്ദേശങ്ങളുടെ വിശദ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.