Thiruvananthapuram : കല്ലമ്പലത്ത് ഒരേ ദിവസം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേരും സുഹൃത്തുക്കളാണ്. മദ്യപാനത്തിന്റെ ഭാഗമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് മരണം (Death) സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് പേരെ കൊല്ലപ്പെട്ട നിലയിലും, ഒരാളെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അജികുമാറാണ് ആദ്യം കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിനുള്ളിൽവെച്ചാണ് അജികുമാർ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സുഹൃത്തുക്കളായ അജിത്ത്, ബിനുരാജ് എന്നിവർക്കിടയിൽ തർക്കം ഉണ്ടാക്കുകയും അജിത്തിനെ വണ്ടിയിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബിനുരാജ് കെഎസ്ആർടിസി ബസിന് മുമ്പിൽ ചാടി ആത്മഹത്യചെയ്യുകയായിരുന്നു .


ALSO READ: Crime News| വനിതാ പോലീസുകാരിയുടെ വീട് ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ


 തിങ്കളാഴ്ചയും, ഞായറാഴ്ചയുമായി ആണ് മൂന്ന് മരണങ്ങളും നടന്നത്. വിവാഹമോചിതനായി തനിച്ച് കഴിഞ്ഞിരുന്ന അജികുമാറിന്റെ വീട്ടിൽ സ്ഥിരമായി മദ്യ സൽക്കാരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സംഘർഷങ്ങളും സ്ഥിരമായി നടന്നിരുന്നു. ഞായറാഴ്ച രാത്രിയും ഇവിടെ മദ്യ സത്ക്കാരം നടത്തിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ  പറയുന്നു. മാത്രമല്ല ബഹളം ഉണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്.


ALSO READ: Crime News: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗിക പീഡനം, 14 വയസുകാരന്‍ അറസ്റ്റില്‍


അജികുമാർ കൊല്ലപ്പെട്ട വിവരം തിങ്കളാഴ്ച മാത്രമാണ് പുറത്തറിഞ്ഞത്. ഞായറാഴ്ച രാത്രിയാണ് അജികുമാർ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇതിനിടയിൽ തിങ്കളാഴ്ച രാത്രി വീണ്ടും മദ്യപസംഘം ഒത്തുചേരുകയും, വീണ്ടും മദ്യപിക്കുകയും ചെയ്തു. അജികുമാറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തറിയിക്കുമെന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് അജിത്തിനെ കൊലപ്പെടുത്തിയത്.   


ALSO READ: Dileep Case | പ്രതികൾക്ക് പ്രത്യേകത പരിഗണന നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി ; മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി


അജിത്തിനെയും സുഹൃത്ത് പ്രമോദിനെയും സജീവ് കുമാർ പിക്കപ്പ് വാനിടിച്ച് വീഴ്ത്തുകയായിരുന്നു. പ്രമോസ് നിലവിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ സജീവ് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരാരും തന്നെ ക്രിമിനൽ കേസ് പ്രതികൾ അല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.