കങ്കണ റണാവത്തിന്റെ ബോഡിഗാർഡിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു
Kangana Ranaut ന്റെ ബോഡിഗാർഡിനെ പീഡന കേസിൽ Mumbai Police അറസ്റ്റ് ചെയ്തു. നടിയുടെ ബോഡി ഗാർഡായ കുമാർ ഹെഗ്ഡെയാണ് മുംബൈ പൊലീസ് പീഡനം വഞ്ചനക്കുറ്റം എന്ന കേസിൽ അറസ്റ്റ് ചെയ്യുന്നത്.
Mumbai : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ (Kangana Ranaut) ബോഡിഗാർഡിനെ പീഡന കേസിൽ (Rape Case) മുംബൈ പൊലീസ് (Mumbai Police) അറസ്റ്റ് ചെയ്തു. നടിയുടെ ബോഡിഗാർഡായ കുമാർ ഹെഗ്ഡെയാണ് മുംബൈ പൊലീസ് പീഡനം വഞ്ചനക്കുറ്റം എന്ന കേസിൽ അറസ്റ്റ് ചെയ്യുന്നത്.
ഹെഗ്ഡെ മുംബൈയിലെ ബ്യൂട്ടീഷ്യനായ വനിത വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹെഗ്ഗ്ഡാഹള്ളി ഗ്രാമത്തിലെ പോലീസിന് ലഭിച്ച പരാതിപ്രകാരമാണ് മുംബൈ പൊലീസ് നടിയുടെ ബോഡി ഗാർഡിനെ അറസ്റ്റ് ചെയ്യുന്നത്.
ALSO READ : Wrestler Sushil Kumar ഗുസ്തി താരത്തെ വടി കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് [VIDEO]
എട്ട് വർഷമായി പ്രതിക്ക് യുവതിയുമായി ബന്ധമുണ്ട്. കഴിഞ്ഞ ജൂണിലാണ് പ്രതി യുവതിക്ക് വിവാഗ വാഗ്ദാനം നൽകുന്നത്. എന്നാൽ പ്രതിയായ ഹെഗ്ഡെ മറ്റൊരു യുവതി വിവാഹം ചെയ്യാൻ പോകുന്നു എന്ന് അറിഞ്ഞതിന് ശേഷമാണ് പൊലീസിൽ യുവതി പരാതി നൽകുന്നത്.
കൂടാതെ യുവതിയുടെ കൈയ്യിൽ 50,000 രൂപയും പ്രതി വാങ്ങുകയും ചെയ്തു. പിന്നീട് പ്രതി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം യുവതിയുമായിട്ടുള്ള എല്ലാ സമ്പർക്കം ഒഴുവാക്കികുകയും ചെയ്തു,
ALSO READ : .പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ
പിന്നീട് യുവതി പ്രതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഹെഗ്ഡെ മറ്റൊരു പെണക്കുട്ടിയെ വിവാഹം ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞു. തുടർന്ന് യുവതി പൊലീസ് സമീപിച്ച് ഹെഗ്ഡെക്കെതിരെ കേസ് നൽകുകയായിരുന്നു. പീഡനം, പ്രകൃതി വിരുദ്ധ പീഡനം, വഞ്ചനക്കുറ്റം എന്ന് കേസികളാണ് ഹെഗ്ഡെക്കെതിരെ ചുമത്തിയിരിക്കുന്നത്.
ALSO READ : ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി
അതേസമയം ഇത്രയും സംഭവങ്ങൾ നടന്നതിന് ശേഷം നടി കങ്കണ റണാവത്ത് ഇതുവരെ തന്റെ ബോഡി ഗാർഡിനെ കുറിച്ച് യാതൊരു പ്രസ്താവനയും നൽകിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...