സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം; കങ്കണയെ വിളിപ്പിച്ച് പോലീസ്

ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവതിനെ ചോദ്യം ചെയ്യും. 

Last Updated : Jul 24, 2020, 05:50 PM IST
  • 2019ല്‍ സുഷാന്തിന്റെ അഞ്ചു സിനിമകള്‍ മുടങ്ങിയതയും ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണ് സുഷാന്തിന്‍റെ മരണത്തിനു കാരണമെന്നും കങ്കണ പറഞ്ഞിരുന്നു.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം; കങ്കണയെ വിളിപ്പിച്ച് പോലീസ്

ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവതിനെ ചോദ്യം ചെയ്യും. 

പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കങ്കണയ്ക്ക് മുംബൈ പോലീസ് (Mumbai Police) നോട്ടീസയച്ചിട്ടുണ്ട്. ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്താനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഹിമാചല്‍ പ്രദേശി(Himachal Pradesh) ലെ മണാലിയിലാണ് താരമുള്ളത്. കേസില്‍ മൊഴി നല്‍കാന്‍ വിളിച്ചിരുന്നെങ്കിലും മണാലി(Manali)യിലായിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നു താരം നേരത്തെ വ്യക്തമാക്കിയിരുന്നു. 

സുഷാന്തിന്റെ 'ദില്‍ ബച്ചാര' ഇന്ന് മുതല്‍; എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാം...

ആദിത്യ ചോപ്ര, മഹേഷ്‌ ഭട്ട് (Mahesh Bhatt), കരണ്‍ ജോഹര്‍ (Karan Johar), രാജീവ് മസന്ത് എന്നിവരെ എന്തുക്കൊണ്ട് ചോദ്യം ചെയ്യാന്‍ വിളിക്കുന്നില്ലെന്നും അതിനു കാരണം അവര്‍ ശക്തരാണ് എന്നതുമാണെന്ന് കങ്കണ (Kangana Ranaut) പറഞ്ഞു. കൂടാതെ, തന്റെ തുറന്നുപറച്ചില്‍ മൂലം ഇനി എന്തൊക്കെ നഷ്ടമാകുമെന്ന് കണ്ടറിയാമെന്നും താര൦ പറഞ്ഞിരുന്നു. 

ഇതിനു പിന്നാലെ, സംവിധായകനും സിനിമാ നിര്‍മ്മാണ കമ്പനി യഷ് രാജ് ഫിലിമിന്റെ ചെയര്‍മാനുമായ ആദിത്യ ചോപ്രയെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനു ശര്‍മ്മ, സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലി (Sanjay Leela Bansali) എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. 

സുഷാന്തിന്റെ 'ജീവിതം' ബിഗ്‌സ്ക്രീനിലേക്ക്.... നായകനായി ടിക്ടോക് താരം!!

സുഷാന്തിന്‍റെ 'ദില്‍ ബെച്ചര' (Dil Bechara) സഹതാരം സഞ്ജന സംഘി (Sanjana Sanghi), സുഹൃത്തും നടിയുമായ റിയാ ചക്രബര്‍ത്തി (Rhea Chakraborty) , സുഹൃത്തും സംവിധായകനുമായ മുകേഷ് ചബ്ര, സുഷാന്തിന്‍റെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി പേരെയാണ് ഇതുവരെ കേസില്‍ ചോദ്യം ചെയ്തത്. 

സുഷാന്തി(Sushant Singh Rajput) ന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച വ്യക്തിയാണ് കങ്കണ. 2019ല്‍ സുഷാന്തിന്റെ അഞ്ചു സിനിമകള്‍ മുടങ്ങിയതയും ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതമാണ് സുഷാന്തിന്‍റെ മരണത്തിനു കാരണമെന്നും കങ്കണ പറഞ്ഞിരുന്നു.

Trending News