Kannur Bomb Attack |`അക്ഷയ് നിരപരാധി, ക്രിമിനൽ പശ്ചാത്തലമില്ല`; കണ്ണൂർ ബോംബേറ് കേസിൽ അറസ്റ്റിലായ പ്രതിയുടെ പിതാവ്
തന്റെ മകൻ യാതൊരു ക്രിമിനൽ പശ്ചാത്തലമില്ലെന്നും അക്ഷയ് എങ്ങനെയാണ് പ്രതിയായതെന്നും അറിയില്ലെ എന്ന് പിതാവ് മാധ്യമങ്ങളോടായി പറഞ്ഞു.
കണ്ണൂർ : തോട്ടടയിൽ ബോംബ് എറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ (Kannur Bomb Attack Case) അറസ്റ്റിലായ പ്രതി അക്ഷയ് നിരപരാധിയാണെന്ന് പിതാവ് പ്രസന്നൻ. തന്റെ മകന് യാതൊരു ക്രിമിനൽ പശ്ചാത്തലമില്ലെന്നും അക്ഷയ് എങ്ങനെയാണ് പ്രതിയായതെന്നും അറിയില്ല എന്നും പിതാവ് മാധ്യമങ്ങളോടായി പറഞ്ഞു.
"അക്ഷയ് കല്യാണത്തിന് പങ്കെടുത്തിട്ടുണ്ട്. സിസിടിവിയിൽ നീല ഷർട്ട് കണ്ട് പിടികൂടിയതാണ്. അവൻ അത് ചെയ്യില്ല സംഭവത്തിൽ എന്റെ മകൻ 100 ശതമാനം നിരപരാധിയാണ്, ക്രിമനൽ പശ്ചാത്തലമുള്ള ആൾ അല്ല അക്ഷയ്" പിതാവ് മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Kannur Bomb Attack | തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ജിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിൽ
അറസ്റ്റ് സംബന്ധിച്ച് തങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല, മകൻ കുറ്റസമ്മതം നടത്തിട്ടുണ്ടെന്ന് പോലീസാണ് പറഞ്ഞിരിക്കുന്നത് അത് വിശ്വസിക്കാൻ സാധിക്കില്ല എന്ന് പ്രസന്നൻ കൂട്ടിച്ചേർത്തു
അതേസമയം സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മിഥുന് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ കൂടാതെ 3 പേർ പോലീസ് കസ്റ്റഡിയിൽ. സനീഷ്, ജിജിൻ,റിജുൽ എന്നിവരാണ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ ഫെബ്രുവരി 13ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം. കൊല്ലപ്പെട്ട ജിഷ്ണുവും സുഹൃത്തുക്കളും തൊട്ടടയിലെ ഒരു വിവാഹ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ ഹേമന്ത്, അനുരാഗ് ,രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഫെബ്രുവരി 12ന് ശനിയാഴ്ച കല്യാണ വീട്ടിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾ തമ്മിൽ സംഘർഷം നടന്നതായും കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ വ്യക്തമാക്കി.
ALSO READ : Kannur Explosion : കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് സ്ഫോടനം, 12കാരന് പരിക്ക്
ഏച്ചൂരിൽ നിന്നും വന്ന സംഘവും പ്രദേശവാസികളും തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് തന്നെയാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ,, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് എഫ്ഐആർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.