കണ്ണൂർ : തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു സംഭവത്തിൽ രണ്ട് പേർ പോലീസിന്റെ കസ്റ്റഡിയിൽ. ബോംബ് ആക്രമണത്തിൽ കണ്ണൂർ എച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

26കാരനായ  ജിഷ്ണുവിനോടൊപ്പം വന്നവർ തന്നെയാണ് ബോംബെറിഞ്ഞതെന്ന് പ്രാഥമിക കണ്ടെത്തൽ. കണ്ണൂർ തോട്ടടയിൽ ഇന്ന് ഫെബ്രുവരി 13ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം. എച്ചൂർ സ്വദേശികളായ അക്ഷയ് റിജുൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 


കൊല്ലപ്പെട്ട ജിഷ്ണുവും സുഹൃത്തുക്കളും തൊട്ടടയിലെ ഒരു വിവാഹ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ ഹേമന്ത്, അനുരാഗ് ,രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. 


ALSO READ : Kannur Bomb Attack : കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രദേശത്ത് സിപിഎം - കോൺഗ്രസ് സംഘർഷം


ഇന്നലെ കല്യാണ വീട്ടിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾ തമ്മിൽ സംഘർഷം നടന്നതായും കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം.


ഏച്ചൂരിൽ നിന്നും വന്ന സംഘവും പ്രദേശവാസികളും തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് തന്നെയാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ,, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് എഫ്ഐആർ. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.