കണ്ണൂർ: പയ്യന്നൂരില്‍ മൊബൈല്‍ ഷോപ്പിന്റെ പൂട്ട് തകർത്ത് 25 ഫോണുകളും 60,000 രൂപയും കവർന്നു. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ പി.കെ.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ വ്യാപാരികളാണ് ഷട്ടർ തുറന്നു കിടക്കുന്നത് കണ്ട് രാവിലെ കടയുടമയെ വിവരം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോപ്പിനുള്ളില്‍ സാധന സാമഗ്രികൾഎല്ലാം വാരിവലിച്ചിട്ട നിലയിൽ കണ്ടതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷട്ടറിന്റെ പൂട്ടുകള്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ച നടത്തിയത്. മേശവലിപ്പിൽ സൂക്ഷിച്ച 60,000 രൂപ മോഷണം പോയിട്ടുണ്ട്. ആകെ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറയുന്നു.


ALSO READ: നിരന്തരം ഒരേവീട്ടില്‍ കവര്‍ച്ചനടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍


വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന കയ്യുറ സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.  പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.