പാലോട്: ഒരു വീട്ടില്‍ ആറുമാസത്തിനിടെ മൂന്നുതവണ മോഷണം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്തുവീട്ടില്‍ എ.അഭിലാഷ് (18),പെരിങ്ങമ്മല ബൗണ്ടര്‍മുക്ക് മീരാന്‍വെട്ടിക്കരിക്കകം ബ്ലോക്ക് നമ്പര്‍ 9 ലെ താമസക്കാരന്‍ പി.മിഥുന്‍(19) എന്നിവരെയാണ് പാലോട് പോലീസ് പിടികൂടിയത്. പാലോട് മത്തായി കോണത്തു രാജ്ഭവനില്‍ എസ്.സ്മിതയുടെ വീട്ടിലാണ് മൂന്നുതവണ ഇവര്‍ മോഷണം നടത്തിയത്. സ്മിതയുടെ ഭര്‍ത്താവ് ജോലിക്കു പോകുന്ന സമയങ്ങളില്‍ ഭാര്യയെയും കുട്ടികളെയും കുടുംബവീട്ടില്‍ താമസിപ്പിക്കും.
ALSO READ: എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്
ഇത് മനസിലാക്കി തുടര്‍ച്ചയായി ഈ വീട്ടില്‍കയറി സ്വര്‍ണ്ണവും പണവും അപഹരിക്കുമായിരുന്നു. മോഷണം നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചപ്പോഴാണ് മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലാവുന്നത്. മോഷണം ചെയ്‌തെടുക്കുന്ന പണം ആഡംബരജീവിതത്തിനും ഉല്ലാസയാത്രകള്‍ക്കും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. പാലോട് എസ് എച്ച് ഒ ഷാജിമോന്‍ , എസ്.ഐ നിസ്സാറുദ്ദീന്‍,റഹീം, ഉദയകുമാര്‍, സി.പി.ഒ മാരായ രജിത്ത് രാജ്,വിനീത്,ദിലീപ്കുമാര്‍,എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.