കണ്ണൂരിൽ ആറ് വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു
കാറിന്റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ മഹമൂദ് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കണ്ണൂർ: കാറില്‍ ചാരിനിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദ് കുഞ്ഞ് ആണ് തലശേരി പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഷിഹാദ് കുട്ടിയെ ചവിട്ടുന്നതിന് തൊട്ട് മുൻപ് വഴിയാത്രക്കാരനായ മഹമൂദ് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നിരുന്നു.
കാറിന്റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് അവിടുന്ന് മാറ്റി നിർത്തുന്നതും വീഡിയോയിൽ കാണാം. താൻ കുട്ടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പോലീസിന് മൊഴി നൽകി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്തയാളെ പോലീസ് പിന്നീട് വിട്ടയച്ചു. എന്നാൽ തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...