Crime News: 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റിൽ!
Crime News: അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്.
ലഖ്‌നൗ: കാൻപൂരില്‍ 17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപികയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപികയും 21കാരിയുമായ രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.
Also Read: തിരുവനന്തപുരത്തെ ബോംബാക്രമണം; മൂന്നുപേർ കസ്റ്റഡിയിൽ!
സംഭവം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ത്ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവി ക്യാമറയില്‍ വ്യക്തമായിരുന്നു. ശേഷം വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read: Budh Uday: ബുധന്റെ ഉദയത്തോടെ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കുതിച്ചുയരും
വിദ്യാര്‍ത്ഥിയെ തടവിലാക്കി പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ഉദേശമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ കത്ത് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കത്ത് ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ത്ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...