Kanal Kannan: മതവിദ്വേഷപ്രചാരണം: സംഘട്ടന സംവിധായകൻ കനൽ കണ്ണന്റെ പേരിൽ കേസ്
FIR Against Kanal Kannan: ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി.
ചെന്നൈ: സംഘട്ടന സംവിധായകനും ഹിന്ദുമുന്നണി നേതാവുമായ കനൽ കണ്ണന്റെ പേരിൽ കേസ്. തമിഴ്‌നാട് പോലീസ് സൈബർസെല്ലണ് കനൽ കണ്ണന്റെ പേരിൽ കേസെടുത്തത്. കേസെടുത്തത് സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയതിനായിരുന്നു.
Also Read: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെത്തിയവർ പമ്പ് ജീവനക്കാരെ തല്ലിച്ചതച്ചതായി റിപ്പോർട്ട്
ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കനൽ കണ്ണന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മത വിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണന്റെ ട്വിറ്റർ സന്ദേശമെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
Also Read: Rahu Fav Zodiac: ഇവർ രാഹുവിന്റെ പ്രിയ രാശിക്കാർ, നൽകും വൻ ധനാഭിവൃദ്ധി!
നേരത്തേയും വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ കനൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് കഴിഞ്ഞവർഷം കനൽ കണ്ണനെ അറസ്റ്റും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...