തിരുവല്ല: പ്രണയത്തില്‍ നിന്നും പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തതായി പരാതി. സംഭവം നടന്നത് തിരുവല്ല നിരണത്ത് വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രണവ് സുരേഷ്, ജിതിന്‍, സി. ജിതിന്‍ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിൽ പ്രണവ് സുരേഷ് കാപ്പാ കേസ് പ്രതിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: മദ്യപിക്കാൻ വിളിച്ചിട്ട് വന്നില്ല; യുവാവിനെ മർദിച്ച 2 പേർ അറസ്റ്റിൽ!


 


കഴിഞ്ഞ അഞ്ചു വർഷമായി പ്രതിയായ പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നു. പക്ഷെ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ ഈ പ്രണയത്തിൽ നിന്നും പിന്മാറുകയും ശേഷം യുവതി ഇയാളുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യില്ലായിരുന്നു. ഇതിൽ പ്രകോപിതനായിരുന്നു പ്രണവ് സുരേഷ്. ശേഷം ഇയാൾ കൂട്ടുകാരുമൊത്ത് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തുകയും മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും തകർക്കുകയുമായിരുന്നു. മുൻവാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. അതിന് ശേഷം  സ്ഥലത്തു നിന്നും പോയ സംഘം അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി വീട്ടിലെത്തുകയായിരുന്നു.


Also Read: Budhaditya Rajayoga: ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യാ യോഗം നൽകും വൻ ധനനേട്ടം!


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലം പ്രയോഗിച്ച് കീഴ്പെടുത്തി. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവർ ചങ്ങനാശ്ശേരി, മാന്നാർ സ്റ്റേഷൻ പരിധികളിൽ നടന്ന വധശ്രമകേസുകളിലും, അടിപിടി കേസുകളിലും, കാൽനടയാത്രക്കാരുടെ മാല പൊട്ടിച്ച കേസുകളിലും പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.