Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ്
റെയ്ഡില്‍ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ചില കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തിയ ഡയറികള്‍ കണ്ടെത്തിയിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kochi : അര്‍ജുന്‍ ആയങ്കിയുടെ (Arjun Aayanki) ഭാര്യ അമലയ്ക്ക് സ്വര്‍ണകടത്തിനെ കുറിച്ച് വിവരമുണ്ടായിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അര്‍ജുന്റേയും ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ചില കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തിയ ഡയറികള്‍ കണ്ടെത്തിയിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഡയറികള്‍ ഭാര്യ അമലയുടേതാണെന്നുമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കി.
ഇതിനെ തുടർന്ന് അർജുൻ ആയങ്കിയുടെ (Arjun Aayanki) ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുമ്പ് അമല ചോദ്യം ചെയ്തിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു അമല മൊഴി നൽകിയിരുന്നത്. മുമ്പ് നൽകിയ മൊഴികളിലെ വൈരുധ്യം മൂലമാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇന്ന് 11 മണിക്ക് കസ്റ്റംസ് ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ് നൽകിയിരുന്നത്.
കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് അമലയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. ആർഭാട ജീവിതത്തിനും വീട് വയ്ക്കാനും വാഹനം വാങ്ങാനും പണം നൽകിയത് ഭാര്യയുടെ അമ്മയാണെന്നായിരുന്നു അർജുൻ ആയങ്കി കസ്റ്റംസിന് നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴി അർജുൻ ആയങ്കിയുടെ ഭാര്യ അമല തള്ളിയിരുന്നു.
അതേസമയം, കരിപ്പൂർ സ്വർണക്കടത്തു കേസിൽ, സ്വർണ്ണം കൊണ്ടുവന്ന ഷെഫീക്കുമായി മുഹമ്മദ് എന്ന പേരിൽ ബന്ധപെട്ടിരുന്നത് അജ്മലാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും അജ്മൽ വെളിപ്പെടുത്തിയെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു.
ALSO READ : Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും
അജ്മലിനെ കോടതി 27 ാം തിയതി വരെ റിമാൻഡ് ചെയ്തു. വിദേശത്തുള്ള സലിമിനെ ഷഫീഖിന് പരിചയപ്പെടുത്തിയത് അജ്മലാണ്. മാതാവ് സക്കീനയുടെ പേരിലെടുത്ത ഫോണിലാണ് അജ്മൽ ഷഫീക്കുമായി വിളിച്ചിരുന്നത്. അജ്മൽ അന്വേഷ്ണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതി സലിമിനെ കേരളത്തിലെത്തിക്കാൻ കസ്റ്റംസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...