Lingayat Seer Arrested In POCSO Case: പീഡനക്കേസിൽ മുരുഗ മഠാധിപതി ശിവമൂർത്തി ശരനരു അറസ്റ്റിൽ
Lingayat Seer Arrested In POCSO Case: അറസ്റ്റു ചെയ്ത ശരനരുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും.
ബംഗളൂരു: Lingayat Seer Arrested In POCSO Case: കര്‍ണാടകയിലെ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനരു പീഡന കേസില്‍ അറസ്റ്റില്‍. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശരനരുവിനെ പോലീസ് അറസ്റ്റ് ചെയ്ത്. ശരനരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് അറസ്റ്റ്. അറസ്റ്റു ചെയ്ത ശരനരുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: തൃശൂരിൽ റോഡിൽവച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; പ്രണയ നൈരാശ്യമെന്ന് സൂചന
പ്രായപൂർത്തിയാകാത്ത അതായത് 15 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Also Read: മൂർഖനും കീരിയും ചതുപ്പിൽ ഭീകര പോരാട്ടം, വീഡിയോ വൈറൽ
കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം മുരുഗമഠം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിയു എംഎല്‍എ ബസവരാജനും ഭാര്യ സൗഭാഗ്യയ്ക്കും ചിത്രദുര്‍ഗ കോടതി ജാമ്യം അനുവദിച്ചിരുന്നു. വാര്‍ഡന്റെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. 2019 ജനുവരി മുതൽ 2022 ജൂൺ 6 വരെയുള്ള സമയത്തിനിടയിലാണ് തങ്ങൾ പീഡിപ്പിക്കപ്പെട്ടതെന്ന് കുട്ടികൾ സംസ്ഥാന ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ട്. പീഡനത്തിന് മുൻപ് ലഹരി നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയ പെൺകുട്ടികൾ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ഓർമ്മയുണ്ടെന്നും പറഞ്ഞ കുട്ടികൾ സംഭവത്തിന്റെ വിഡിയോയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ മാത്രമേ ഇവ കൈമാറൂവെന്നും കുട്ടികൾ അറിയിച്ചു. പീഡന ആരോപണമുയർന്നതിനു ശേഷവും വിവിധ രാഷ്ട്രീയ നേതാക്കൾ മഠത്തിലെത്തി ശരനരുവിനെ കണ്ടതായും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...