തൃശൂരിൽ റോഡിൽവച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; പ്രണയ നൈരാശ്യമെന്ന് സൂചന

ഷേവിങ് ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പെൺകുട്ടിയുടെ കഴുത്തിനും പുറത്തും പരിക്കേറ്റു.   

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 07:43 PM IST
  • കൊടുങ്ങലൂർ സ്വദേശി വിഷ്ണുവാണ് പെൺകുട്ടിയെ ആക്രമിച്ചത്.
  • ഷേവിങ് ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.
  • പെൺകുട്ടിയുടെ കഴുത്തിനും പുറത്തും പരിക്കേറ്റു.
  • വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്.
തൃശൂരിൽ റോഡിൽവച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; പ്രണയ നൈരാശ്യമെന്ന് സൂചന

തൃശൂർ: നഗരമധ്യത്തിൽ എം.ജി റോഡിൽവച്ച് പെൺകുട്ടിയെ കഴുത്ത് അറത്ത് കൊല്ലാൻ ശ്രമം. യുവതിയെ കുത്തി പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊടുങ്ങലൂർ സ്വദേശി വിഷ്ണുവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഷേവിങ് ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പെൺകുട്ടിയുടെ കഴുത്തിനും പുറത്തും പരിക്കേറ്റു. 

വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് സൂചന. പെൺകുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് റിപ്പോർട്ട്.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News