Karuvannur bank loan scam: നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
ഇന്ന് പുലർച്ചെയാണ് ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരന്‍, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തൃശൂര്‍: കരുവന്നൂര്‍ വായ്പാ തട്ടിപ്പ് (Karuvannur bank loan scam) കേസില്‍ നാല് ഭരണസിമിതി അംഗങ്ങൾ അറസ്റ്റിൽ (Arrest). ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരന്‍, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ക്രൈംബ്രാഞ്ച് (Crime Branch) ഇവരെ അറസ്റ്റ് ചെയ്തത്.
കേസന്വേഷണം സിബിഐ (CBI) ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി (High Court) പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
Also Read: Karuvannur Bank Loan Scam: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രധാന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി (Plea) രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ (Government) കോടതിയിൽ പറഞ്ഞു. കൂടാതെ പ്രതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്പ്പകൾ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി.ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സർക്കാർ വാദം.
Also Read: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി
ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എം വി സുരേഷ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട ഹർജിക്കാരൻ വ്യക്തിവിരോധം തീർക്കാനാണ് കോടതിയെ സമീപിച്ചതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ കേസുമായി ബന്ധപ്പെട്ട് പ്രതി (Accused) ചേര്‍ത്തിരിക്കുന്നത്. വായ്പാ തട്ടിപ്പുമായി (Loan Scam)ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് (Arrest) ചെയ്തിരുന്നു. ഇനി ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ കിരൺ ആണ് ഇനി അറസ്റ്റിലാകാനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.