Thrissur : കരുവന്നൂർ സഹകരണ ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ രണ്ടും മൂന്നും പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. ഇതിന് മുമ്പ് പ്രതികൾ കോടതിയിൽ ജാമ്യപേക്ഷ നൽകിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടാം പ്രതിയായ ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമും മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ.ജിൽസുമാണ് കീഴടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ ഒന്നാം പ്രതിയായ ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽ കുമാർ നേരത്തെ പിടിയിലായിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (Karuvannur bank loan scam) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആർ സുനിൽ കുമാർ, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. പിഎംഎൽഎ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക.


ALSO READ: Karuvannur bank loan scam: ഇഡി കേസ് രജിസ്റ്റർ ചെയ്തു


ബാങ്കിലെ ഇടനിലക്കാരനായിരുന്നു കിരൺ, കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് ആയിരുന്ന റെജി അനിൽ എന്നിവർ ഇനിയും പിടിയിലായിട്ടില്ല. ഇതിൽ തന്നെ ബാങ്കിലെ ഇടനിലക്കാരനായിരുന്നു കിരൺ രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്.


ALSO READ: Karuvannur bank loan scam: ബിനാമി ഇടപാടുകളിലൂടെ പണം വകമാറ്റി; പ്രതികളുടെ വീട്ടിൽ നിന്ന് 29 അനധികൃത രേഖകൾ പിടികൂടി


കേസിൽ പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ആറ് പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസാണ് പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് (Crime branch) പറഞ്ഞിരുന്നു.


ALSO READ: Karuvannur Bank Loan Scam: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രധാന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


ഒരേ ആധാരത്തില്‍ രണ്ടിലധികം  വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി. ഒരേ ആധാരത്തിൻമേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. 


ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് നൽകിയിട്ടുള്ളത്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേർക്കാണ് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.