Thrissur :  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല്  പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരെയും തൃശൂർ നഗരത്തിൽ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ഒളിവിൽ കഴിഞ്ഞ വരികെയായിരുന്നു. കേസിലെ പ്രധാന പ്രതികൾ എന്ന് കരുതുന്നവരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ്  എന്നിവരെയാണ് പൊലീസ് ഇപ്പോൾ പിടികൂടിയത്. തൃശൂർ അയ്യന്തോളിലെ ഒരു ഫ്ലാറ്റിലായിരുന്നു ഇവർ ഒളുവിൽ കഴിഞിരുന്നത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌ത്‌ ഇവരെ പിടികൂടാൻ പോലീസ്‌ (Police)  ഉദ്യോഗസ്ഥർ മുമ്പ് തന്നെ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്നത് മൂലം ശ്രമം പാളുകയായിരുന്നു.


ALSO READ: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ ആരംഭിച്ചു


 ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു. ജിൽസ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടൻ്റ്, ബിജോയ് കമ്മീഷൻ ഏജൻ്റായിരുന്നു. ഇതിൽ തന്നെ ബിജു കരീമും ബിജോയും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തത്‌ എന്നാണ് പൊലീസ് കരുതുന്നത്.


ALSO READ: Karuvannur bank loan scam: ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി


ഇന്ന് രാവിലെ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ (Crime Branch Raid) നടത്തിയിരുന്നു. . അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പിടിയിലായ 4 പേരെ കൂടാതെ റെജി അനിൽ കുമാർ, കിരൺ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തിയത്. ഇത് കൂടാതെ പ്രതികളുടെ വീട്ടുകാരിൽ നിന്നും അയൽക്കാരിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.


ALSO READ: Karuvannur bank loan scam: അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്; അടിയന്തര യോ​ഗം വിളിച്ച് സിപിഎം


കേസിലെ അന്വേഷണം ഇരിങ്ങാലക്കുടയിൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ സ്വകാര്യ കമ്പനികളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ സ്ഥാപനങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.