കാസര്‍കോട്: പെര്‍ളടുക്കയില്‍ സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു (Murder). ഉഷ എന്ന സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവ് അശോകനെ ബേഡകം പോലീസ് (Police) കസ്റ്റഡിയില്‍ എടുത്തു. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെയാണ് ഉഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. അശോകന്റെ സുഹൃത്തുക്കൾ രാവിലെ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ഉഷയുടെ മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 


Also Read: Kakkanad Gang Rape | കൊച്ചിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികചേഷ്ട കാണിച്ചു; പോലീസിനെതിരെ ഇര


ഉഷയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു അശോകന്‍റെ ശ്രമം എന്നാണ് പോലീസ് പറയുന്നത്. 


Also Read: Honour Killing: തലയറ്റ മൃതദേഹത്തിനൊപ്പം സെല്‍ഫി...!! അമ്മയുടെ സഹായത്തോടെ സഹോദരിയുടെ കഴുത്തറുത്ത് 19 കാരന്‍


ഭാര്യയെപറ്റിയുള്ള സംശയമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അശോകന്‍ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറയുന്നു. ബീഡിതൊഴിലാളി ആയിരുന്നു ഉഷ. അശോകന്‍ കൂലിപ്പണിക്കാരനും. ഏക മകന്‍ വിദേശത്താണ്. അശോകന് മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.