Kattapana Anumol Murder: അനുമോളുടെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം, ഭർത്താവ് ആത്മഹത്യ ചെയ്തെന്ന വാർത്ത വ്യാജമെന്ന് പോലീസ്
Kattapana Anumol Murder: യുവതിയുടെ ഭര്‍ത്താവ് ബിജേഷിനായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു, കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ്മോൻ വ്യക്തമാക്കി.
Kattapana Anumol Murder: ഇടുക്കി കാഞ്ചിയാര്‍ വട്ടമുകുളേൽ ബിജേഷിന്‍റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
യുവതിയുടെ ഭര്‍ത്താവ് ബിജേഷിനായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു എന്നും കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ്മോൻ വ്യക്തമാക്കി.
ജഡം പൂർണ്ണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല, എന്നും അദ്ദേഹം പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പോലീസ് പറഞ്ഞു.
ഇടുക്കി സബ് കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്‍റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ഭർത്താവ് ബിജേഷിനെ കാണാതായാതോടെ അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പോലീസ്.
ദിവസങ്ങളായി അനുമോളെ പറ്റി യാതൊരു വിവരമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് പേഴുംകണ്ടത്തെത്തിയപ്പോൾ വീട് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കതക് പൊളിച്ച് അകത്ത് കടന്നവര്‍ അനുമോളുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
അനുമോളും ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടിൽ താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...